Iklan

Iklan

,

Iklan

Video

ആദ്യം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ കാറിൽ; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Buero Report
, Tuesday, November 30, 2021 WIB Last Updated 2021-11-29T18:44:46Z
വർക്കല : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വർക്കല കണ്ണമ്പയിലാണ് വാഹനാപകടം നടന്നത്.  ചാവർകോട് പാളയംകുന്ന് റോസ് വില്ലയിൽ അക്ഷയ് ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെയും സുഹൃത്തിനെയും പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.

അക്ഷയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലിടിയ്ക്കുകയും ഇതിനെ തുടർന്ന് നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്നും വരികയായിരുന്ന കാറിൽ ഇടിക്കുകയും ആയിരുന്നു. അപകടത്തിൻ്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽപെട്ടവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അക്ഷയ് മരണപ്പെടുകയായിരുന്നു.

അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായി പറയപ്പെടുന്നു. തുടർന്ന്
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents