Iklan

Iklan

,

Iklan

Video

ദൃശ്യങ്ങൾ വിഷമമുണ്ടാക്കുന്നത്; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ' സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതി

SPECIAL CORRESPONDENT
, Monday, November 29, 2021 WIB Last Updated 2021-11-29T12:18:21Z
കൊച്ചി : ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നടത്തിയ പരസ്യ വിചാരണാ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ദൃശ്യങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്നതായും കോടതി അറിയിച്ചു. റിപ്പോർട്ടിൽ കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്‌തെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിനുമുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊലീസ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞെങ്കില്‍ ആ പ്രശ്‌നം തീരുമായിരുന്നു. അതിന് തയ്യാറാകാത്തതാണ് കാക്കിയുടെ പ്രശ്‌നം. പൊലീസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുന്ന രീതി കാക്കിയുടെ അഹന്തയാണെന്നും കോടതി കുറ്റപ്പെടുത്തി.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents