Iklan

Iklan

,

Iklan

Video

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 20കാരൻ അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായി

SPECIAL CORRESPONDENT
, Friday, November 05, 2021 WIB Last Updated 2021-11-06T04:27:43Z
അഞ്ചാലുമൂട് : പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. എഴുകോണ്‍ കാരുവേലില്‍ പരുത്തുംപ്പാറ ജവാന്‍മുക്ക് സ്വദേശി അഖില്‍ (20) ആണ് പോലീസ് പിടിയിലായത്. 

ഇയാളുടെ കൂട്ടാളി കഴിഞ്ഞ 20 ന് പോലീസ് പിടിയിലായിരുന്നു. പെണ്‍കുട്ടിയുമായി മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍  പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു സ്ഥലത്തെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയില്‍ അന്വേഷിച്ച അഞ്ചാലുമൂട് പോലീസ് കുട്ടിയേയും പ്രതിയേയും അവിടെ നിന്നും പിടികൂടി. 

തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കും സഹായിക്കുമെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ചാലുമൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം. ബി, ലഗേഷ്കുമാര്‍, എ.എസ്.ഐമാരായ  രാജേഷ്, ഓമനക്കുട്ടന്‍, എസ്.സി.പി.ഓ ജെയ്സണ്‍, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents