Iklan

Iklan

,

Iklan

Video

24 കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ ഭര്‍ത്താവ് മേസേജ് അയക്കാത്ത മനോവിഷമത്തിലെന്ന് ബന്ധുക്കൾ

SPECIAL CORRESPONDENT
, Sunday, December 19, 2021 WIB Last Updated 2021-12-19T08:36:03Z
ഹൈദരാബാദ് : വിവാഹശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് 24 കാരി ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മേസേജ് അയക്കാത്ത മനോവിഷമം പെൺകുട്ടിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവാഹത്തിന് ശേഷം 2 മാസം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങിയ ഇയാള്‍ പിന്നീട് ഭാര്യയുമായി ബന്ധപ്പെട്ടിട്ടില്ല എന്ന് ബന്ധുക്കൾ ബന്ധപ്പെട്ട വൃത്തങ്ങളോട് സൂചിപ്പിച്ചു.

ഖനേജ ഫാത്തിമ (24) ആണ് ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇവരും സയ്യിദ് ഹമീദും (32)  കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്. റിസർച്ച് അനലിസ്റ്റായി ജോലി ചെയ്തിരുന്ന ഹമീദ് വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം സൗദി അറേബ്യയിലേക്ക് പോയെങ്കിലും ഭാര്യയുമായി മേസേജ് അയക്കുകയോ മറ്റ് ആശയ കൈമാറ്റങ്ങളോ നടത്തിയിരുന്നില്ല. തുടർന്ന് യുവതി അമ്മായിയമ്മ മെഹ്‌റുന്നിസ്സയോടും മറ്റുള്ളവരോടും അവൾ തന്റെ സങ്കടം പങ്കുവെച്ചു. എന്നാൽ ശാന്തനായിരിക്കണമെന്നും ചില ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അവർ അവളെ ഉപദേശിക്കുകയാണ് ഉണ്ടായത്. യുവതി വീണ്ടും ഫോണിലൂടെ ഭർത്താവിന്റെ സന്ദേശങ്ങൾ അയക്കുന്നത് തുടർന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അവൾ വിഷാദത്തിലേക്ക് വഴുതി വീഴുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ആയിരുന്നു എന്ന് പൊലീസ് അന്യമാനിക്കുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ മുറിയിലെ സീലിംഗ് ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ ബന്ധുക്കൾ കണ്ടെത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദനഗർ പോലീസ് സിആർപിസി സെക്ഷൻ 174 (സംശയകരമായ മരണം) പ്രകാരം കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 
 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents