Iklan

Iklan

,

Iklan

Video

കൊല്ലത്ത് നടുറോഡിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

SPECIAL CORRESPONDENT
, Thursday, December 23, 2021 WIB Last Updated 2021-12-23T15:45:04Z
കൊല്ലം : നടുറോഡിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. കേരളപുരം ജംങ്ഷനിലാണ് സംഭവം. ചിറയടി സ്വദേശി നീതു(28)വിനെ ഭർത്താവ് വെട്ടി പരിക്കേല്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ഭർത്താവ് വിക്രമനും (തങ്കപ്പൻ) ചികിത്സയിലാണ്.

കേരളപുരം ജംങ്ഷനിൽ ഇന്ന് വൈകിട്ട് 7.30 ഓടെയാണ് അക്രമം നടന്നത്. ഭാര്യയായ നീതുവിനെ പ്രതി വെട്ടിപരിക്കേല്പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നീതുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തങ്കപ്പനും കാര്യമായ പരിക്കുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവർക്കുമിടയിൽ കാര്യമായ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും. യുവതി മറ്റൊരിടത്താണ് താമസിച്ച് വന്നതെന്നും പ്രദേശ വ്യത്തങ്ങൾ സൂചിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ മാത്രമേ പുറത്തു വരികയുള്ളു. 

Terbaru Lainnya

Recents