Iklan

Iklan

,

Iklan

Video

ആലപ്പുഴ കെ.എസ് ഷാൻ്റെ കൊലപാതകത്തിൽ 2 ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

SPECIAL CORRESPONDENT
, Friday, December 24, 2021 WIB Last Updated 2021-12-24T05:54:01Z
ആലപ്പുഴയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ച 2 ആർ.എസ്.എസ് പ്രവർത്തകരെ തൃശൂരിൽ നിന്ന് പിടികൂടി. തൃശൂർ വരന്തരപ്പിള്ളിയിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.
വരന്തരപ്പിള്ളി സ്വദേശികളായ സുധീഷ് ഉമേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

അതേസമയം ഷാൻ വധക്കേസിൽ മൂന്നും രഞ്ജിത്ത് വധക്കേസിൽ അഞ്ചുപേരും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും പ്രതികൾക്ക് സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം.

ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ അഖിലിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഉന്നത ഗൂഢാലോചനയും അന്വേഷണ പരിധിയിലുണ്ട്. രൺജീത്ത് വധക്കേസിൽ റിമാൻഡിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിലുള്ള ഷാൻ വധക്കേസിലെ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents