Iklan

Iklan

,

Iklan

Video

പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ വിവാഹം കഴിച്ച അധ്യാപികയെ പൊലീസ് പിടികൂടി

SPECIAL CORRESPONDENT
, Wednesday, December 29, 2021 WIB Last Updated 2021-12-29T10:40:18Z
പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ വിവാഹം കഴിച്ച അധ്യാപികയെ പൊലീസ് പിടികൂടി. തമിഴ്നാട്ടിലാണ് സംഭവം. പത്താം ക്ലാസുകാരനെ അധ്യാപിക പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂൾ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ്  പ്രകാരമാണ് അറസ്റ്റ്. 

തമിഴ്നാട്ടിലെ അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണ് സ്‌കൂള്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അധ്യാപികയും വിദ്യാർഥിയും ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി, ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹശേഷവും അധ്യാപികയുടെയും വിദ്യാർഥിയുടെയും വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായിരുന്ന ഇരുവരെയും അയൽവീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതോടെ വിദ്യാർഥിയുടെ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പൊലീസിൽ കേസ് കൊടുക്കുകയായിരുന്നു. 

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വിദ്യാർഥിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയിരു്നു. ഇതോടെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പ് പ്രകാരം അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents