Iklan

Iklan

,

Iklan

Video

കൊല്ലത്ത് 22കാരി തൂങ്ങി മരിച്ച നിലയിൽ; പിന്നാലെ മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ് നടുറോഡിൽ തടഞ്ഞു! സംഘര്‍ഷം

SPECIAL CORRESPONDENT
, Thursday, January 06, 2022 WIB Last Updated 2022-01-06T10:03:32Z
യുവതിയുടെ മൃതദേഹഹം വഹിച്ച് എത്തിയ ആംബുലൻസ് ഭർത്തൃവീട്ടുകാർ നടുറോഡിൽ തടഞ്ഞത് സംഘർഷത്തിനു കാരണമായി. കൊല്ലം, കൊട്ടാരക്കര ഉമ്മന്നൂരിലാണ് സംഭവം. ഇടവരിക്കൽ കോളനിയിൽ ആംബുലൻസ് ഡ്രൈവറായ അഭിലാഷിന്റെ ഭാര്യ ജാനു(22)വിനെയാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് ജാനുവിന്റെ ബന്ധുക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകി.

മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടാകുകയും പോലീസ് നടത്തിയ ചർച്ചയിൽ ജാനുവിന്റെ വാളകത്തെ വീട്ടിൽ സംസ്കരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹവുമായെത്തിയ ആംബുലൻസ് ഉമ്മന്നൂരിൽ അഭിലാഷും ബന്ധുക്കളും ചേർന്ന് തടയുകയായിരുന്നു. ഉമ്മന്നൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആംബുലൻസ് തടഞ്ഞത്. ആംബുലൻസിനൊപ്പമുണ്ടായിരുന്ന ജാനുവിന്റെ ബന്ധുക്കളുമായി തർക്കവും സംഘർഷവുമുണ്ടായി.

ജനപ്രതിനിധികളും പോലീസും ഇടപെട്ട് സംഘർഷം ഒഴിവാക്കുകയും മൃതദേഹം വാളകത്തെ വീട്ടിലെത്തിച്ച് സംസ്കരിക്കുകയുമായിരുന്നു. മൂന്നുവയസ്സുള്ള ശബരി കൃഷ്ണനും ആറുമാസം പ്രായമായ ശിവാനി കൃഷ്ണയുമാണ് മക്കൾ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents