Iklan

Iklan

,

Iklan

Video

സ്കൂളിൽ നിന്ന് തിരികെയെത്തിയ ശേഷം വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു

SPECIAL CORRESPONDENT
, Wednesday, January 05, 2022 WIB Last Updated 2022-01-05T17:52:38Z
കിളിമാനൂര്‍ : സ്‌കൂളില്‍ നിന്ന് തിരികെയെത്തി വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍-ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം.

കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് അല്‍ഫിന. സ്‌കൂളില്‍ പോയി തിരികെയെത്തിയ അല്‍ഫിന മുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു. വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷമായിരിക്കും ഖബറടക്കം. സഹോദരി അജ്മി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents