Iklan

Iklan

,

Iklan

Video

ക്രിസ്മസ് - പുതുവത്സര ബംപര്‍ സമ്മാനം കോട്ടയം സ്വദേശിക്ക് .

Ashwani. S - Reporter
, Sunday, January 16, 2022 WIB Last Updated 2022-01-16T12:02:23Z
ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്-പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി സദന്. ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

 രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്).
 

300 രൂപയായിരുന്നു ടിക്കറ്റ് വില.കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചിരുന്നു.


രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 •0m1 ടിക്കറ്റുകൾക്ക് ലഭിച്ചു.

മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 •0m1 ടിക്കറ്റുകൾക്കാണ്.

നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 ടിക്കറ്റുകൾക്ക് ലഭിക്കും.

 അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents