Iklan

Iklan

,

Iklan

Video

സംസ്ഥാനത്ത് കോളേജുകൾ അടയ്ക്കുന്നത് പരിഗണനയിൽ; അന്തിമ തീരുമാനം ഉടൻ

Ashwani. S - Reporter
, Tuesday, January 18, 2022 WIB Last Updated 2022-01-18T15:16:56Z
തിരുവനന്തപുരം : സംസ്ഥാനത്ത് കലാലയങ്ങൾക്ക് അടച്ചേക്കും. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കോളേജുകൾ അടയ്ക്കുന്നത് പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിൽ ഉണ്ടായേക്കും. വ്യാഴാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. 

വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചേരുന്ന കോവിഡ് അവലോകനയോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. അമേരിക്കയിൽ ചികിത്സയിലുഉള്ള മുഖ്യമന്ത്രി ഓൺലൈനായാകും യോഗത്തിൽ പങ്കെടുക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. രാത്രി കാല കർഫ്യുവും വന്നേക്കാം. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents