Iklan

Iklan

,

Iklan

Video

കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധികൻ പിടിയിലായി

SPECIAL CORRESPONDENT
, Tuesday, January 18, 2022 WIB Last Updated 2022-01-18T16:50:08Z
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കരുനാഗപ്പളളി പോലീസ് പിടികൂടി. ആലപ്പാട്ട് പണ്ടാരത്തുരുത്ത് കന്നിമേല്‍ വീട്ടില്‍ നിന്നും ഇതേ സ്ഥലത്ത് പൂമുഖത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞ് പണിക്കന്‍ (68) ആണ് പോലീസ് പിടിയിലായത്. 

ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് വടക്ക് വശം കൂടി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെയാണ് ഇയാള്‍ ആക്രമിച്ചത്. കൈവശമിരുന്ന മരകൊമ്പ് കൊണ്ട് ബൈക്ക് യാത്രികന്‍റെ തലയ്ക്കടിച്ച് വീഴ്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്‍റെ പരാതിയില്‍ പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ പീഢന നിരോധന നിയമ പ്രകാരവും ഇന്‍ഡ്യന്‍ ശിക്ഷാ നിയമ പ്രകാരവും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. 

കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷൈനൂ തോമസിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍ എസ്സ്.ഐമാരായ വിനോദ് കുമാര്‍, അലോഷ്യസ് അലക്സാണ്ടര്‍, സുരേഷ് എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, സജികുമാര്‍.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents