Iklan

Iklan

,

Iklan

Video

കൊല്ലത്ത് മകൻ അമ്മയുടെ കൈ അടിച്ചൊടിച്ചു; യുവാവ് റിമാൻ്റിൽ

SPECIAL CORRESPONDENT
, Tuesday, January 18, 2022 WIB Last Updated 2022-01-18T16:45:29Z
അമ്മയുടെ കൈ അടിച്ചൊടിച്ച മകനെ റിമാന്‍റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതിൽ ജോണ്‍ (40) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ അമ്മ ഡെയ്സിയുടെ കൈയാണ് ഇയാള്‍ അടിച്ചൊടിച്ചത്. ഡെയ്സി കഴിഞ്ഞ കുറേ നാളുകളായി മകളുടെ വീട്ടില്‍ താമസിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഇരവിപുരത്തുളള സഹോദരിയുടെ വീട്ടിലെത്തി അമ്മയുമായി വഴക്ക് ഇടുകയായിരുന്നു. 

ഇയാള്‍ക്കൊപ്പം തിരികെ ചെല്ലാന്‍ മാതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ഫൈബര്‍ വടി കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു. അടിയില്‍ മാതവിന്‍റെ കൈയ്യിലെ അസ്ഥിക്ക് ഒടിവ് സംഭവിച്ചു. ഇവര്‍ മേവറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 

തുടര്‍ന്ന് ഇയാളെ തെക്കുംഭാഗത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാര്‍, എസ്സ്.ഐമാരായ അരുണ്‍ ഷാ, പ്രകാശ്, ഷാജി എ.എസ്.ഐ ശോഭകുമാരി സി.പി.ഒ വിനു വിജയ്, ലതീഷ് മോന്‍, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents