Iklan

Iklan

,

Iklan

Video

സ്വന്തം മക്കളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം പോയ യുവതികളും, കാമുകന്മാരും അറസ്റ്റിൽ; സംഭവം ആറ്റിങ്ങലിൽ

SPECIAL CORRESPONDENT
, Friday, January 14, 2022 WIB Last Updated 2022-01-14T14:19:46Z
ആറ്റിങ്ങൽ : പിഞ്ചു മക്കളെ ഉപേക്ഷിച്ചു  കാമുകൻമാർക്കൊപ്പം  പോയ രണ്ട് സ്ത്രീകളും  കാമുകന്മാരും അറസ്റ്റിൽ. പള്ളിക്കൽ സ്വദേശികളായ  ഭർതൃമതി കളായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത പിഞ്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം കാറിൽ കഴിഞ്ഞ  26 ന് രാത്രി നാടുവിടുകയായിരുന്നു.

വർക്കല രഘുനാഥപുരം  ബി എസ് മൻസിൽ  ഷൈൻ (38)എന്ന് വിളിക്കുന്ന ഷാൻ , കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകൾക്കൊപ്പം തമിഴ്നാട്  കുറ്റാലത്ത് ഉള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത് .

ഇവർ ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ  ഫോൺ നമ്പർ കണ്ടുപിടിച്ച്  ഫോണിലൂടെ  സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും  കൈക്കലാക്കി സ്ത്രീകളോടൊപ്പം  വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു  മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു 

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും  നാലു വയസ്സും 12 വയസ്സുള്ള ഉള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക്  അഞ്ചു വയസ്സുള്ള ഒരു  കുട്ടിയും ഉണ്ടായിരുന്നു അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെ ഭക്ഷണം  കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയിൽ ആയിരുന്നു. 

സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ .വി . ഗോപിനാഥ് ൻറെ പ്രത്യേക നിർദ്ദേശപ്രകാരം  ഡി.വൈ.എസ്.പി . പി നിയാസിൻറെ മേൽനോട്ടത്തിൽ പള്ളിക്കൽ സി.ഐ  പി. ശ്രീജിത്ത് എസ്. ഐ സഹിൽ എസ്. എസ് പി . ഓ രാജീവ് സി .പി . ഷമീർ  അജീഷ് മഹേഷ്  വനിതാ പോലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ, ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും  പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents