Iklan

Iklan

,

Iklan

Video

പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; യുവാവും കാമുകിയും കുറ്റക്കാരെന്ന് കോടതി

SPECIAL CORRESPONDENT
, Tuesday, February 08, 2022 WIB Last Updated 2022-02-08T14:05:41Z
പത്തനംതിട്ട : പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി, കാമുകി സ്മിത എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. 

2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാംപ്രതിയായ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും, ഇവിടെവെച്ച് ഒന്നാംപ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. കോന്നി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.

ഒന്നാം പ്രതിയായ അജിക്ക് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്മിതക്കെതിരെ 20 വര്‍ഷത്തെ കഠിനതടവിനും 25000 രൂപ പിഴയും വിധിച്ചു. 

പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents