Iklan

Iklan

,

Iklan

Video

കൊവിഡിൻ്റെ കാലം കഴിയുന്നു?; നിയന്ത്രണങ്ങളയച്ച് കേരളം, ഞായറാഴ്ച നിയന്ത്രണമില്ല, സ്കൂളുകൾ പഴയ രീതിയിലേക്ക്

SPECIAL CORRESPONDENT
, Tuesday, February 08, 2022 WIB Last Updated 2022-02-08T13:37:35Z


തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനം. ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌കൂളുകളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഞായറാഴ്‌ചകളില്‍ പതിവുള‌ള നിയന്ത്രണം ഇനിയുണ്ടാകില്ല. സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഈ മാസം 28 മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ വൈകിട്ടുവരെയാക്കും. പരീക്ഷയ്ക്കു മുമ്ബായി പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നതു ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി തയാറെടുപ്പു നടത്താന്‍ യോഗം വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. ക്ലാസുകള്‍ പുനരാരംഭിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കും.

സംസ്ഥാനത്ത് കോളജ് ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ കോവിഡ് മൂന്നാം തരംഗത്തിലും നിര്‍ത്തിവച്ചിരുന്നില്ല. ഈ ക്ലാസുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വൈകുന്നേരം വരെയാണ് പഠനം.

കോവിഡ് അവലോകനയോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഇതിനൊപ്പം ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും ആലുവ ശിവരാത്രിയിലും പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ തീരുമാനിച്ചു. ഉത്സവങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents