Iklan

Iklan

,

Iklan

Video

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 32കാരൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Friday, February 25, 2022 WIB Last Updated 2022-02-25T14:52:43Z
കിളിമാനൂർ : പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 32കാരൻ അറസ്റ്റിൽ. ബന്ധുക്കൾ നൽകിയ പരാതിക്കാ അടിസ്ഥാനത്തിലാാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളല്ലൂർ, മാത്തയിൽ കുന്നുവിള വീട്ടിൽ അനു (32) വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. 

കിളിമാനുർ പൊലിസ് സറ്റേഷൻ പരിധിയിൽ കിഴ്പേരൂർ എന്ന സ്ഥലത്ത് ഈ മാസം ആദ്യ ആഴ്ചയിലായിരുന്നു കേസിനാസ്പദമായ സംഭംവം നടന്നത്. പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിൽ എത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

കുട്ടിയുടെ രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷ്ണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ് എസ്.ഐമാരായ വിജിത്ത് കെ നായർ, ഷാജി സി.പി.ഒമാരായ സോജു, പ്രദീപ്, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി, റിമാൻ്റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents