Iklan

Iklan

,

Iklan

Video

ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം...

SPECIAL CORRESPONDENT
, Wednesday, March 02, 2022 WIB Last Updated 2022-03-02T06:43:16Z
തിരുവനന്തപുരം : ആറ്റിങ്ങലിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ  മാമം പാലമൂട്ടിൽ ഓഡിറ്റോറിയത്തിന് സമീപം 18ാം  മൈലിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 8 അര മണിയോടെയാണ് സംഭവം. 

തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ബൈക്കും എതിർദിശയിൽ വന്ന വാഹനവും കൂട്ടി ഇടിക്കുകയും ബൈക്കിന് പിന്നാലെ വന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ ആറ്റിങ്ങൽ സ്വദേശി അച്ചുവാണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് അച്ചു. 

ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ പെട്ടവരെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents