Iklan

Iklan

,

Iklan

Video

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബൈക്കിൽ കറങ്ങിയ സംഭവം: 24കാരനായ യുവാവ് പിടിയിൽ

SPECIAL CORRESPONDENT
, Thursday, March 17, 2022 WIB Last Updated 2022-03-17T13:44:59Z
നെടുമങ്ങാട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ. ഇരിഞ്ചയം താന്നിമൂട് പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ രാജേഷ് (24) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 

നെടുമങ്ങാട് സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിനിയുമായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബൈക്കിൽ കറങ്ങിയതിനാണ് ഇയാൾ പിടിയിലായത്. 

പെൺകുട്ടിയെ കാൺമാനില്ലയെന്ന രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ് ഐ സൂര്യയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഴറ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents