Iklan

Iklan

,

Iklan

Video

പബ്ജി കളിക്കുന്നതിനിടെ തർക്കം; യുവാവിനെ കുത്തിക്കൊന്നു

Buero Report
, Wednesday, March 02, 2022 WIB Last Updated 2022-03-02T09:38:36Z
മുംബൈ : അഷ്ടമുടി ലൈവ്.  പബ്ജി ഗെയിം കളിക്കുന്നതിനിടെ വൈരാഗ്യത്തിന്റെ പേരിൽ മുംബൈയിലെ താനെ നിവാസിയെ മൂന്ന് സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

താനെ നഗരത്തിലെ വർത്തക് നഗർ നിവാസിയായ സാഹിൽ ജാദവിനെ സുഹൃത്തുക്കളായ പ്രണവ് മാലിയും മറ്റ് രണ്ട് പ്രായപൂർത്തിയാകാത്തവരും ചേർന്ന് പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടായതിനെ തുടർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവ സമയം പ്രതികൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികൾ സാഹിലിനെ വീടിന് സമീപം വെച്ചാണ്  പബ്ജി കളിക്കുന്നതിനിടെ ഉണ്ടായ വൈരാഗ്യത്തെ തുടർന്ന് കുത്തി കൊലപ്പെടുത്തുകയും ആയിരുന്നെന്ന് പോലീസ് പറഞ്ഞു. 

മൂന്ന് പ്രതികളും ചേർന്ന് സാഹിലിനെ പത്തോളം തവണ കുത്തുകയും യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents