Iklan

Iklan

,

Iklan

Video

സര്‍ക്കാര്‍ ഉദ്യോഗസ്ഥർ ഇനി നടന്ന് ജോലിയ്ക്ക് പോകും; നിർദ്ദേശം നൽകി സർക്കാർ

Buero Report
, Saturday, March 05, 2022 WIB Last Updated 2022-03-05T09:59:02Z
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ നിരത്തുകളിലൂടെ നടക്കുകയും പൊതുഗതാഗതസര്‍വീസ് ഉപയോഗിക്കുകയും ചെയ്യും. 

മധുരയിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ സൈക്കിളുകള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. 

തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. മധുര ജില്ലയിലെ മലിനീകരണം ഒഴിവാക്കുന്നതിനാണ് നടപടി. 

അതേസമയം ഇലക്ട്രിക് വാഹനങ്ങളോ സൈക്കിളുകളോ ഉപയോഗിക്കുന്നതിന് വിലക്കില്ല.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents