Iklan

Iklan

,

Iklan

Video

ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ വഴിയരികിൽ മർദ്ദിച്ച് സ്കൂൾ വിദ്യാർഥികൾ

SPECIAL CORRESPONDENT
, Friday, April 08, 2022 WIB Last Updated 2022-04-08T01:17:44Z
വർക്കല : ലഹരിമരുന്ന് ഉപയോഗവും ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്‌കൂൾ വിദ്യാർഥികളുടെ മർദ്ദനം. വർക്കല ചാവടിമുക്ക് സ്വദേശി അനു ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞാഴ്‌ചയാണ് സംഭവമുണ്ടായത്. വർക്കല ചാവടിമുക്കു സ്വദേശി അനു വീടിനടുത്തുള്ള അമ്പലത്തിൽ പോയി വരുമ്പോഴാണ് ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ചത്. അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അനുവിന്റെ വീടിന് സമീപത്തുള്ള എസ്എൻവിഎച്ച്എസ് സ്‌കൂളിലെ വിദ്യാർഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുവിന്റെ ആരോപണം. ആക്രമണത്തിൽ മുഖത്തെ എല്ലുകൾക്ക് ഏഴിലധികം പൊട്ടലോടെ അനു തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ ചികിൽസയിലാണ്.

സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളുടെ ലഹരിമരുന്ന് ഉപയോഗവും ബൈക്ക് അഭ്യാസവും അനുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്ന് അനുവിന്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കുടുംബം വർക്കല ഡിവൈഎസ്‌പിക്കും അയിരൂർ പോലീസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. മുൻപ് വീട്ടിലെത്തി വിദ്യാർഥികളിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവസ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents