Iklan

Iklan

,

Iklan

Video

ഭർത്താവ് ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയി; യുവാവിനെതിരെ രണ്ടാം ഭാര്യ കേസ് കൊടുത്തു!

SPECIAL CORRESPONDENT
, Sunday, April 03, 2022 WIB Last Updated 2022-04-03T01:00:56Z
അഹമ്മദാബാദ് : ഭർത്താവ് തന്നെ ഉപേക്ഷിച്ച് ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയതിനെ തുടർന്ന് രണ്ടാം ഭാര്യയായ യുവതി പോലീസിൽ പരാതി നൽകി. 30 കാരിയായ യുവതിയാണ് ഭർത്താവ് തന്നെ ഉപേക്ഷിച്ച് ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയതായി കാണിച്ച് കൃഷ്ണനഗർ പോലീസിൽ പരാതി നൽകിയത്.

ആദ്യഭാര്യ ഉപേക്ഷിച്ചു പോയ യുവാവിനെ പരിചപ്പെടുകയും ശേഷം ബന്ധം പ്രണയമാകുകയും പിന്നീട് ഇരുവരും വിവാഹം ചെയ്യുകയും ആയിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. ആദ്യ ഭാര്യയിൽ നിന്ന് ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷം ജൂലൈയിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. 

വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലാണ് വിവാഹ ശേഷം ദമ്പതികൾ താമസിച്ചിരുന്നത്. പിന്നീട്, ഗോധ്രയിൽ താമസിച്ചിരുന്ന യുവാവിൻ്റെ ആദ്യഭാര്യ തിരിച്ചെത്തി, കുട്ടികളുമായി അഹമ്മദാബാദിൽ താമസം തുടങ്ങി. ആദ്യഭാര്യയെ ഭർത്താവ് പതിവായി സന്ദർശിക്കാറുണ്ടെന്ന് യുവതി മനസ്സിലാക്കുകയായിരുന്നു.

പിന്നാലെ, യുവതി എതിർത്തപ്പോൾ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തില്ലെങ്കിൽ ഉപേക്ഷിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ എങ്ങനെയാണ് പോലീസ് നിയമ സഹായം നൽകുക എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. എന്നാൽ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ തക്കതായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ കേസെടുത്തതായാണ് വിവരം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents