Iklan

Iklan

,

Iklan

Video

വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടിച്ചു; സംഭവം ഇന്ന് പുലർച്ചെ

SPECIAL CORRESPONDENT
, Sunday, April 24, 2022 WIB Last Updated 2022-04-24T03:12:39Z
വർക്കല ഹെലിപ്പാട് മേഖലയിൽ കരകൗശല സാധനങ്ങളും ലെതർ വസ്തുക്കളും വിൽക്കുന്ന കടയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കർണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിച്ചത്. രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് തീ പടരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 

സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വിവരം. അടുത്തുള്ള റിസോർട്ടുകളിലേക്ക് തീ പടർന്നിട്ടില്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents