Iklan

Iklan

,

Iklan

Video

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Buero Report
, Thursday, May 19, 2022 WIB Last Updated 2022-05-19T03:39:37Z
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. മിക്ക ജില്ലകളിലും രാത്രിയിലും മഴ തുടർന്നു. രാവിലെയും മഴയ്‌ക്ക് ശമനമുണ്ടായിട്ടില്ല.

അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതൽ മദ്ധ്യപ്രദേശ് വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents