Iklan

Iklan

,

Iklan

Video

കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ മഴ സജീവമാകുന്നു; കൊല്ലം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

SPECIAL CORRESPONDENT
, Saturday, May 14, 2022 WIB Last Updated 2022-05-14T07:51:28Z
തിരുവനന്തപുരം : കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ മഴ സജീവമാകുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയേറെ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്നത്. 

ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents