Iklan

Iklan

,

Iklan

Video

പതിനാറുകാരൻ്റെ പിൻ ഭാഗത്ത് കൂട്ടുകാരൻ എയര്‍ കംപ്രസര്‍ ഘടിപ്പിച്ചു; ദാരുണാന്ത്യം

SPECIAL CORRESPONDENT
, Sunday, July 17, 2022 WIB Last Updated 2022-07-17T13:53:16Z
l
അഹമ്മദാബാദ് : കൂട്ടുകാരൻ്റെ തമാശയിൽ പതിനാറുകാരന് ദാരുണാന്ത്യം. എയര്‍ കംപ്രസറില്‍ നിന്നുള്ള കുഴല്‍ മലദ്വാരത്തില്‍ ഘടിപ്പിച്ചതോടെ ബാലന്റെ ബോധം നഷ്ടമാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. ഛത്രാല്‍-കാദി ദേശീയപാതയ്ക്ക് സമീപമുള്ള ലേബര്‍ കമ്പനി നിവാസിയായ ബാലനാണ് മരിച്ചത്. ബാലന്റെ സുഹൃത്ത് കുല്‍ദീപ് വിജയഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്തരികാവയവങ്ങളിലേക്ക് പൊടുന്നനെ വായു ഇരച്ച് കയറിയത് മൂലം ആന്തരികാവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബാരബങ്കി സ്വദേശിയാണ് മരിച്ച ബാലന്‍. അലോക് ഇന്‍ഡസ്ട്രീസിലെ തടിപ്പണിക്കാരനായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents