അധികാരത്തിൽ ഇരിക്കുമ്പോൾ നടപ്പിലാക്കാൻ പറ്റാത്ത വികസന പ്രവർത്തനങ്ങൾ ഇപ്പോൾ മുന്നോട്ട് പോവുമ്പോൾ പ്രതിപക്ഷം അതിന് എതിരെ നിൽക്കുകയാണ്. കാൺപൂരിൽ മുൻ സമാജ്വാദി പാർട്ടി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ഹർമോഹൻ സിങ്ങിന്റെ പത്താംവാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
അവർക്ക് നടത്താനാവാത്ത കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമ്പോൾ അതിനെ എതിർക്കുകയാണവർ. രാജ്യത്തെ ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്രത്തിന് ശേഷം രാജ്യത്തെ നയിക്കാൻ ആദ്യമായി ഒരു ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെത്തുന്ന ദിവസമാണിന്നെന്നും മോദി പറഞ്ഞു.
 
   
 
 
 
 
 
 
 
 
 
0 Comments