Iklan

Iklan

,

Iklan

Video

പെണ്‍കുട്ടികളുടെ ദേഹത്ത് പതിവായി ‌സ്‌പർശിക്കുന്നു; കായികാധ്യാപകൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Saturday, July 30, 2022 WIB Last Updated 2022-07-30T03:58:01Z
ചെന്നൈ : പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂർവം പതിവായി ‌സ്‌പർശിക്കുന്ന കായിക അധ്യാപകന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്കൂളിലെ കായിക അധ്യാപകന്‍ പ്രഭാകരനാണു പിടിയിലായത്.

ഒരാഴ്ച മുന്‍പാണു വാല്‍പാറ സ്വദേശി പ്രഭാകരന്‍ സുഗുണപുരം സ്കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി.

ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഉപരോധ സമരമായി.

കോയമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നു സമരക്കാര്‍ നിലപാട് എടുത്തു.

തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി. പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents