ഹത്രാസ് ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
സെപ്തംബർ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
കേസിൽ സിദ്ദിഖ് കാപ്പനൊപ്പം ജയിലിൽ കഴിയുന്ന മറ്റ് രണ്ടു പേരും കലാപക്കേസുകളിൽ പ്രതിയാണ്.ഒരാൾ ഡൽഹി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർ കലാപക്കേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. നേരത്തെ അലഹബാദ് ഹൈക്കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(1).jpg)
0 Comments