ശരീരത്തിന്റെ ഊർജ്ജം നിലനിർത്താനും ഉന്മേഷം നൽകാനും പ്രഭാത ഭക്ഷണം അനിവാര്യമാണ്.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന നിലയിൽ പ്രഭാത ഭക്ഷണത്തെ കണക്കാക്കാറുണ്ട്. തിരക്കുപിടിച്ച ജീവിത ശൈലിയിൽ ഭൂരിഭാഗം പേരും പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ഇത്തരത്തിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രഭാത ഭക്ഷണം കഴിക്കാത്തവരിൽ ഹൃദ്രോഗവും, പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ, ഇത്തരക്കാരിൽ പ്രമേഹവും പൊണ്ണത്തടിയും ഉണ്ടായേക്കാം. അതേസമയം, കുട്ടികൾക്ക് നിർബന്ധമായും പ്രഭാത ഭക്ഷണം നൽകണം. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
പ്രഭാത ഭക്ഷണം കഴിക്കുന്നവരിൽ ഇൻസുലിൻ പ്രതിരോധ സിൻഡ്രോം നിരക്ക് 35 ശതമാനം മുതൽ 50 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഭാത ഭക്ഷണം എപ്പോഴും പോഷക സമ്പുഷ്ടമായിരിക്കാൻ ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്, ടീ കേക്ക്, ഫ്രൈഡ് ബ്രഡ് എന്നിവ രാവിലെ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(8).jpg)
0 Comments