Iklan

Iklan

,

Iklan

Video

മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്

SPECIAL CORRESPONDENT
, Wednesday, October 19, 2022 WIB Last Updated 2022-10-19T16:10:18Z
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പിൻവലിച്ചു. അതേസമയം വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 7 ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. 

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും ഉച്ചയ്ക്ക് ശേഷം സാധ്യത ഉണ്ട്.

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents