Iklan

Iklan

,

Iklan

Video

നബിദിനം: 325 തടവുകാർക്ക് മാപ്പ്​ നൽകി ഒമാൻ സുൽത്താൻ

SPECIAL CORRESPONDENT
, Saturday, October 08, 2022 WIB Last Updated 2022-10-08T15:48:27Z
മസ്കത്ത് ​: നബിദിനത്തോടനുബന്ധിച്ച്​ 325 തടവുകാർക്ക്​ സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ്​ നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​.

ഇതിൽ 141പേർ വിദേശികളാണ്​. കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ്​ നൽകിയത്​. ഇതിൽ 107 വിദേശികളായിരുന്നു.

നബി ദിനം പ്രമാണിച്ച് ഒക്​ടോബർ ഒമ്പതിന്​ ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ-സ്വകാര്യ മേഖലകൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents