Iklan

Iklan

,

Iklan

Video

ഉയർന്ന ഉദ്യോഗസ്ഥൻ്റെ അവിഹിതം കണ്ടെത്തി; ചോദ്യം ചെയ്തതോടെ പോലീസുകാർക്ക് ക്രൂര മര്‍ദ്ദനം

SPECIAL CORRESPONDENT
, Monday, November 07, 2022 WIB Last Updated 2022-11-07T06:34:42Z
ഹൈദരബാദ് : ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ക്രൂരമർദ്ദനം. ഹൈദരബാദ് സൗത്ത് സോണിലെ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനാണ് കോണ്‍സ്റ്റബിള്‍മാരെ മർദ്ദിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

കണ്‍ട്രോള്‍ റൂമിലെ ഇന്‍സ്പെക്ടറായ രാജുവിന്റെ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനും നാഗാര്‍ജുന നായിഡുവിനുമാണ് മര്‍ദ്ദനമേറ്റത്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു രാജുവിന്‍റെ ഭാര്യ പരാതിപ്പെട്ടത്. വനസ്ഥലിപുരം പോലീസാണ് രാജുവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം പിടികൂടിയത്.

സാഗര്‍ കോപ്ളക്സിനുള്ളില്‍ നിന്നാണ് ഇവര്‍ ഒരു യുവതിയേയും ഇന്‍സ്പെക്ടര്‍ രാജുവിനേയും പിടികൂടിയത്. ചോദ്യം ചെയ്തതോടെ പ്രകോപിതനായ രാജു പൊലീസ് കോണ്സ്റ്റബിള്‍മാരെ ആക്രമിക്കുകയായിരുന്നു. അസഭ്യ വര്‍ഷം നടത്തി ഉദ്യോഗസ്ഥരിലൊരാളുടെ മൂക്കിടിച്ച് പരത്തിയ ഇന്‍സ്പെക്ടറെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്താനായി ഇയാളെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ഇയാള്‍ സഹകരിച്ചില്ലെന്നാണ് വിവരം. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents