Iklan

Iklan

,

Iklan

Video

സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി; 16കാരി മരിച്ചു

SPECIAL CORRESPONDENT
, Tuesday, November 01, 2022 WIB Last Updated 2022-11-01T17:53:41Z
മുംബൈ : കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് മറ്റു കുട്ടികള്‍ ഓടിയെത്തി. കുട്ടിയുടെ അമ്മാവന്‍ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു.

സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് ഹൗസിങ് സൊസൈറ്റി ചെയര്‍മാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ മരണം ഫ്്‌ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents