Iklan

Iklan

,

Iklan

Video

തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; ബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചിട്ട് പൊലീസ്

SPECIAL CORRESPONDENT
, Sunday, January 15, 2023 WIB Last Updated 2023-01-15T15:51:26Z
ചെന്നൈ : ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തമിഴ്‍നാട് ശ്രീപെരുമ്പത്തൂരിലാണ് സംഭവം.
തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രതികൾക്ക് നേരെ പോലീസ് വെടിവെച്ചത്. 

തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്.

തെളിവെടുപ്പിനിടെ ബൈക്കില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പൊലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം.

ഇതിനിടയിൽ പ്രതികളുടെ കാലിനു വെടിവെച്ച് കീഴ്പെടുത്തി. നിരവധി പീഡന കേസുകളിലെ പ്രതികളാണ് ഇരുവരും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents