Iklan

Iklan

,

Iklan

Video

സുഹൃത്തിൻ്റെ ഭാര്യയെ വീഡിയോ കോളിൽ കാണണമെന്ന ആഗ്രഹം നിരസിച്ചു; യുവാവിനെ കത്രികയ്ക്ക് കുത്തി സുഹൃത്ത് ഓടി രക്ഷപ്പെട്ടു

SPECIAL CORRESPONDENT
, Wednesday, February 01, 2023 WIB Last Updated 2023-02-01T14:42:37Z
ബംഗളൂരു : വീഡിയോ കോള്‍ വിളിച്ച ഭാര്യയെ കാണണമെന്ന സഹപ്രവര്‍ത്തൻ്റെ ആഗ്രഹം അവസാനിച്ചത് കത്രിക കുത്തിൽ.കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലാണ് സംഭവം.

എച്ച്‌എസ്‌ആര്‍ ലേഔട്ട് സെക്ടര്‍ രണ്ടിലെ ഒരു വസ്ത്രക്കടയില്‍ ടെയ്‍ലര്‍ കം സെയില്‍സ്മാന്‍മാരായ രാജേഷ് മിശ്രയും സഹപ്രവർത്തകൻ സുരേഷും തമ്മിലാണ് തർക്കമുണ്ടായത്.
രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിൻ്റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. 

എന്നാൽ രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കടുത്തതോടെ സുരേഷ് കത്രികയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു.
സംഭവ ശേഷം രാജേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് സഹപ്രവര്‍ത്തകരാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 324, 524 വകുപ്പുകള്‍ പ്രകാരം സുരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents