Iklan

Iklan

,

Iklan

Video

ആരോഗ്യം മോശമാണ്, വീട്ടിൽ പോകണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുന്നാസർ മഅദ്‌നി സുപ്രീം കോടതിയിലേക്ക്

SPECIAL CORRESPONDENT
, Monday, February 27, 2023 WIB Last Updated 2023-02-27T04:13:51Z
ബെംഗളൂരു : ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിക്കാൻ അബ്ദുൾനാസർ മഅദ്‌നി. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നാട്ടിലേക്ക് പോകണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുൾനാസർ മഅദ്‌നി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

നിലവിലുള്ള ജാമ്യത്തിൽ ഇളവ് തേടിയാണ് മഅദ്‌നി സുപ്രീം കോടതിയെ സമീപിക്കുന്നത്. ബെംഗളുരു വിട്ടു പുറത്ത് പോകരുത് എന്നതാണ് മഅദ്‌നിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്. ഈ വ്യവസ്ഥയിൽ മാറ്റം ആവശ്യപ്പെട്ടാണ് മഅദ്‌നി സുപ്രീംകോടതിയെ സമീപിക്കുന്നത്.

പക്ഷാഘാത ലക്ഷണങ്ങളുണ്ടെന്നും ഇതിനായി ബെംഗളുരുവിലെ ആശുപത്രിയിലെ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നിർദേശിച്ചെന്നും മഅദ്നി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് പറ്റിയതല്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദ്‌നി ആവശ്യപ്പെട്ടു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents