Iklan

Iklan

,

Iklan

Video

കൊല്ലത്തെ ഇടത് നിയന്ത്രണത്തിലുള്ള നാല് സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട്; പോലീസ് എഫ്‌ഐആർ പകർപ്പ് അഷ്ടമുടി ലൈവിന്

SPECIAL CORRESPONDENT
, Monday, February 20, 2023 WIB Last Updated 2023-02-20T08:38:29Z
കൊല്ലം : കൊല്ലത്ത് നാലു സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട്. സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗമാണ് ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഇടത് ഭരിക്കുന്ന നാലു ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

ഓഡിറ്റ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലായി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ടു. 

നടയ്ക്കൽ സഹകരണ ബാങ്ക്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്ക്, കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക്. ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ പരവൂർ ചാത്തന്നൂർ പാരിപ്പള്ളി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. 

സഹകര രജിസ്ട്രാർ രേഖ മൂലം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents