Iklan

Iklan

,

Iklan

Video

ഇന്ത്യന്‍ ചെമ്മീനില്‍ വൈറസ് സാന്നിധ്യം; നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ

SPECIAL CORRESPONDENT
, Thursday, March 30, 2023 WIB Last Updated 2023-03-30T09:42:36Z
സൗദി അറേബ്യ  : ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുടര്‍ന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. സൗദിയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.

വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം എന്ന വൈറസിന്റെ സാന്നിധ്യമാണ് ഇന്ത്യയില്‍ നിന്ന് ഇര്കുമതി ചെയ്ത ചെമ്മീനുകളില്‍ കണ്ടെത്തിയത്. സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ വൈറസ് കണ്ടെത്തുകയായിരുന്നു. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട സൗദി അധികൃതര്‍ സുരക്ഷയില്‍ മതിയായ ഉറപ്പ് തരുന്നത് വരെ നിരോധനം ഉണ്ടാകുമെന്നും അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents