Iklan

Iklan

,

Iklan

Video

ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാക്പോരിനിടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

SPECIAL CORRESPONDENT
, Monday, March 20, 2023 WIB Last Updated 2023-03-20T02:34:17Z
തിരുവനന്തപുരം ( Ashtamudy Live News ) : ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയിൽ നിയമ സഭാ സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ഇന്നും സമ്മേളനം സുഗമമായി നടക്കുമോയെന്ന് ഉറപ്പില്ല. അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്.

രാവിലെ എട്ട് മണിക്ക് യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷം എംഎൽഎമാർക്കും വാച്ച് ആന്റ് വാ‍ർഡുമാ‍ർക്കും എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.നിയമസഭാ സംഘർത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്ന് ഉണ്ടായേക്കും

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents