Iklan

Iklan

,

Iklan

Video

വീട് പണിയാൻ വന്ന കരാറുകാരനെ പ്രണയിച്ച ഭാര്യ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

SPECIAL CORRESPONDENT
, Wednesday, March 01, 2023 WIB Last Updated 2023-03-01T14:29:18Z
മംഗളൂരു : വീട് നിർമ്മാണത്തിനായി എത്തിയ കരാറുകാരനുമായി പ്രണയത്തിലായ ഭാര്യ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. മംഗളൂരു സ്വദേശി ഭാസ്കര (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ആശ (32), കാമുകൻ യോഗീഷ് ഗൗഡ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് വർഷം മുൻപാണ് ഭാസ്കര പുതിയ വീടിൻറെ പണി ആരംഭിച്ചത്. യോഗീഷ് ഗൗഡയെയാണ് വീടിന്റെ നിർമ്മാണം ഏൽപിച്ചിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നോക്കി നടത്താൻ എത്തിയ യോഗീഷ് ഭാസ്കരയുടെ ഭാര്യ ആശയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു. 

ആശയും യോഗീഷും തമ്മിൽ അവിഹിത ബന്ധമുള്ളതായി മനസിലാക്കിയ ഭാസ്കര ഇതിനെ ചോദ്യം ചെയ്യുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തിരുന്നു. കൂടാതെ വിവരം തന്റെ അടുത്ത സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭാസ്കരയെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയാണ് സംഭവം പിതാവിനെ അറിയിച്ചത്. ഭാസ്കരയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ആശ ശ്രമിച്ചിരുന്നു. 

എന്നാൽ ഭാസ്ക്കരയുടെ ബന്ധു മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents