Iklan

Iklan

,

Iklan

Video

കര്‍ണാടകയില്‍ വീണ്ടും രാജി, ജെഡിഎസ് എംഎല്‍എ രാജിവെച്ചു; നിയമസഭാംഗത്വം എടുത്തെറിഞ്ഞത് മുതിർന്ന നേതാവ്

SPECIAL CORRESPONDENT
, Saturday, April 01, 2023 WIB Last Updated 2023-04-01T01:10:31Z
ബെംഗളൂരു : മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ മുതിര്‍ന്ന ജെഡിഎസ് എംഎല്‍എ എടി രാമസ്വാമി നിയമസഭാംഗത്വം രാജിവെച്ചു. അര്‍കല്‍ഗുഡ് മണ്ഡലം എംഎല്‍എയായ അദ്ദേഹം വെള്ളിയാഴ്ച നിയമസഭ സെക്രട്ടറിക്കാണ് രാജി നല്‍കിയത്. 

ബിജെപിയിലാണോ കോണ്‍ഗ്രസിലാണോ ചേരുകയെന്നതില്‍ വ്യക്തതയില്ല.

ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ ജെഡിഎസ് എംഎല്‍എയാണ്. എസ്ആര്‍ ശ്രീനിവാസ് (ഗുബ്ബി ശ്രീനിവാസ് എന്ന വാസു) എംഎല്‍എ സ്ഥാനം രാജിവെച്ച്‌ വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 

ഹാസന്‍ ജില്ലയിലെ ജെഡിഎസിന്‍റെ ശക്തികേന്ദ്രമായ അര്‍കല്‍ഗുഡില്‍നിന്ന് നാല് തവണ എംഎല്‍എ ആയ രാമസ്വാമി അടുത്തിടെ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. അതേസമയം നേരത്തേ കോണ്‍ഗ്രസിലും ബിജെപിയിലും ഉണ്ടായിരുന്ന മുന്‍ മന്ത്രി എ മഞ്ജു അടുത്തിടെ ജെഡിഎസില്‍ ചേര്‍ന്നിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents