banner

ലൈസന്‍സില്ലാതെ 510 മില്യണ്‍ ദിര്‍ഹമിന്റെ പണമിടപാട് നടത്തി!, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അബൂദബിയില്‍ 13 ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ


യുഎഇ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അബൂദബിയില്‍ 13 ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ. ഏഴ് സ്ഥാപനങ്ങളിലൂടെയായി പ്രതികള്‍ ലൈസന്‍സില്ലാതെ 510 മില്യണ്‍ ദിര്‍ഹമിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. 5 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയാണ് അബൂദബി ക്രിമിനല്‍ കോടതി വിധിച്ചത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തടവുശിക്ഷ പൂര്‍ത്തിയായാല്‍ പ്രതികളെ നാടുകടത്താനാണ് തീരുമാനം. 13 പ്രതികളും അവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികളും കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതായി അബുദാബി അധികൃതര്‍ അറിയിച്ചു.


Post a Comment

0 Comments