banner

കാട്ടാക്കട കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം; വിശാഖിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം


തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ സിപിഎം വിശാഖിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്ലാവൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു വിശാഖ്. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശപ്രകാരമാണ് നടപടി. സ്എഫ്‌ഐയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം യുയുസി സ്ഥാനത്തിലെ ആള്‍മാറാട്ടത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എസ്എഫ്‌ഐ നല്‍കുന്ന വിശദീകരണം. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് ജയിച്ച അനഘയ്ക്ക് പകരം സംഘടനാ നേതാവായ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് അറിഞ്ഞിട്ടില്ല. എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ല. ആറ്റിങ്ങല്‍ കോളേജിലെ വിജയ് വിമലാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെന്നും എസ്എഫ്‌ഐ അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം പറയുന്നു.

Post a Comment

0 Comments