തിരുവനന്തപുരം : വന്ദന ദാസിന്റെ കൊലപാതക കേസിലെ പ്രതി സന്ദീപുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പോലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും. സംഭവസ്ഥലത്തുണ്ടായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും സന്ദീപ് മറുപടി നൽകി. പല ചോദ്യങ്ങൾക്കും വിശദീകരണത്തോടെയാണ് പ്രതി മറുപടി നൽകിയത്. ഇതോടെ തെളിവെടുപ്പ് വളരെ വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടായില്ല. കേസിലെ ആദ്യ തെളിവെടുപ്പ് കൂടിയാണിത്. സന്ദീപിനെ തെളിവെടുപ്പിന് എത്തിക്കുന്നുവെന്ന വാർത്ത കേട്ട് നിരവധി പേരാണ് ഇയാളെ കാണാൻ തടിച്ചുകൂടിയത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പുകൾ നടക്കും.
ഇന്നലെ സന്ദീപിന്റെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് ഡോക്ടറര്‍മാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതിയെ കൊല്ലം റൂറല്‍ എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

0 Comments