banner

അമേരിക്കയിലെ ന്യൂമെക്സിക്കോയില്‍ 18കാരൻ മൂന്ന് പേരെ വെടിവെച്ച് കൊന്നു

മെക്‌സികോ : അമേരിക്കയിലെ ന്യൂമെക്സിക്കോയില്‍ യുവാവ് മൂന്ന് പേരെ വെടിവെച്ച് കൊന്നു. രണ്ട് പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. 18കാരനായ അക്രമിയെ സംഭവസ്ഥലത്തു വെച്ച് തന്നെ വെടി വെച്ചു കൊന്നതായി പൊലീസ് അറിയിച്ചു. ന്യൂമെക്സിക്കോയിലെ ഫാര്‍മിങ്ടണിലാണ് ആക്രമണം നടന്നത്.  ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സ്‌കൂളുകള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി അവധി നല്‍കി.  അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments