banner

ലൈംഗിക പീഡനമില്ല!, കോടതി കയറ്റുമെന്ന് നിര്‍മാതാവ് പറഞ്ഞതോടെ പീഡനാരോപണം ഒഴിവാക്കി നടി

മുംബൈ : നിയമ നടപടി സ്വീകരിക്കുമെന്നും കോടതി കയറ്റുമെന്നും നിര്‍മാതാവ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന വിശദീകരണവുമായി നടി ജെന്നിഫര്‍ മിസ്ട്രി.

താരക് മേത്താ കാ ഉള്‍ട്ടാ ചഷ്മ നിര്‍മാതാവ് അസിത് കുമാര്‍ മോഡി താനുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടേയുള്ളൂവെന്നും നടി വിശദീകരിച്ചു.

ആരുടേയും അന്തസ്സിനെ ഹനിക്കരുതെന്നും സത്യം മാത്രമേ പ്രചരിപ്പിക്കാവൂയെന്നും നടി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താന്‍ അയച്ച വക്കീല്‍ നോട്ടീസിലെ ഓരോ വരിയും സത്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജെന്നിഫര്‍ പറഞ്ഞു.

നടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മാതാവ് അസിത് കുമാര്‍ മോഡി പറഞ്ഞിരുന്നു.

നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ നിര്‍മാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും നടിയുടെ വിശദീകരണത്തില്‍ പറയുന്നു.

Post a Comment

0 Comments