banner

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്!, അത്ഭുതപ്പെടുത്തുന്ന നിർമ്മിതി, 65000 ചതുരശ്ര മീറ്റർ വിസ്താരം; സവിശേഷതകളിങ്ങനെ

ഡൽഹി : പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വന്നു. മെയ് 28 ഞായറാഴ്ചയാണ് മന്ദിരത്തിന്‍റെ ഉദ്ഘാടനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്.വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നി‍ർമാണം ആരംഭിച്ചത്.65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം.

അതേസമയം പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ജസ്റ്റിസ് സി.ആര്‍. ജയസുകിന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരം ഹര്‍ജികളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. കൂടാതെ ഭരണഘടനപ്രകാരം രാഷ്ട്രപതിയാണ് ഉദ്ഘാടനം നടത്തേണ്ടതെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല

Post a Comment

0 Comments