banner

ചായ കടയില്‍ ഇരിക്കവേ പോക്കറ്റില്‍ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; 70 കാരന് പൊള്ളലേറ്റു

തൃശ്ശൂര്‍ : തൃശ്ശൂരില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 70 കാരന് പൊള്ളലേറ്റു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഏത് കമ്പനിയുടെ മൊബൈല്‍ ഫോണാണെന്ന് വ്യക്തമായിട്ടില്ല.


Post a Comment

0 Comments